‘മോഡി തെരഞ്ഞെടുപ്പ് ജയിക്കാൻ മൃതദേഹങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിക്കുന്നെന്ന് പറഞ്ഞത് രാജ്യദ്രോഹമല്ല’; പ്രധാനമന്ത്രിയെ വിമർശിക്കാം; കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: പ്രധാനമന്ത്രിയെ പൗരൻ വിമർശിക്കുന്നതിനെ രാജ്യദ്രോഹമെന്ന് വിളിക്കാനാകില്ലെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പ്രസ്താവിച്ചത്. തുടർന്ന് പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാൻ സാധിക്കില്ലെന്ന നിർണായക നിരീക്ഷണം കോടതി നടത്തുകയായിരുന്നു.

തുടർന്നും മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹകേസിൽനിന്ന് സംരക്ഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. 2020ൽ ഡൽഹിയിൽ പൗരത്വ പ്രക്ഷോഭ സമരം അടിച്ചമർത്താൻ സംഘപരിവാർ നേതൃത്വത്തിൽ അരങ്ങേറിയ മുസ്‌ലിം വിരുദ്ധ കലാപത്തിനെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വിനോദ് ദുവ കേസിന് ആസ്പദമായ പരാമർശം നടത്തിയത്. ഈ വാർത്താ റിപ്പോർട്ടിനെ തുടർന്നാണ് അദ്ദേഹത്തിന് എതിരെ പോലീസ് കേസെടുത്തത്.

മോഡി തെരഞ്ഞെടുപ്പ് ജയിക്കാൻ മൃതദേഹങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിക്കുന്നുവെന്നായിരുന്നു ദുവ പരാമർശിച്ചത്. ഇത് പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാറിനെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അജയ് ശ്യാമാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. തുടർന്ന് ഹിമാചൽ പ്രദേശ് പോലീസ് വിനോദ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

Exit mobile version