ന്യൂഡല്‍ഹി : പന്ത്രണ്ടാം ക്‌ളാസ് പരീക്ഷയുടെ മൂല്യനിര്‍ണയ രീതി രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു.പരീക്ഷയുടെ മൂല്യനിര്‍ണയ രീതി തയ്യാറാക്കാന്‍ രണ്ടാഴ്ച എടുക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കോടതിയെ അറിയിച്ചത്.
പത്താംക്‌ളാസ് മാതൃകയില്‍ ഇന്റേണല്‍ മാര്‍ക്ക് കണക്കിലെടുത്തുള്ള ഫലപ്രഖ്യാപനം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.പന്ത്രണ്ടാം ക്‌ളാസ് ഫലപ്രഖ്യാപനം വൈകിയാല്‍ വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക അറിയിച്ച ജസ്റ്റിസ് എ എം.ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നടപടികള്‍ വേഗത്തിലാക്കാന്‍ സിബിഎസ്ഇയോട് വാക്കാല്‍ നിര്‍ദേശിച്ചു.
ഐസിഎസ്സി പരീക്ഷയുടെ മൂല്യനിര്‍ണയ രീതിയും രണ്ട് ആഴ്ചയ്ക്കകം അറിയിക്കണം. അതേസമയം വിവിധ സര്‍ക്കാരുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്‌ളാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഉടന്‍ ഇടപെടാന്‍ കോടതി തയ്യാറായില്ല. വിദ്യാര്‍ഥികളുടെ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും എല്ലാ കാര്യങ്ങളും വൈകാതെ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ഇതിനിടെ സംസ്ഥാന ബോര്‍ഡ് പരീക്ഷകളും റദ്ദാക്കണമെന്നാവശ്യപ്പെ് വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജി നല്‍കിയ മമത ശര്‍മ അറിയിച്ചു. കേരളത്തില്‍ പരീക്ഷ പൂര്‍ത്തിയായ സാഹചര്യത്തില്‍ തടസ്സമുന്നയിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.എന്നാല്‍ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളുടെ പ്രവേശനത്തിന് പൊതു മാനദണ്ഡം വേണം എന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.
Discussion about this post