തനിച്ച് കഴിയാന്‍ വയ്യ, കുടുംബാംഗങ്ങളും അകല്‍ച്ച കാണിക്കുന്നു; മരുമകളെ കെട്ടിപ്പിടിച്ച് കൊവിഡ് പകര്‍ത്തി അമ്മായിയമ്മ

Covid positive | Bignewslive

ഹൈദരാബാദ്: കൊവിഡ് സ്ഥിരീകരിച്ച അമ്മായിയമ്മ മരുമകളെ കെട്ടിപ്പിടിച്ച് കൊവിഡ് പകര്‍ത്തി. വൈറസ് ബാധേയറ്റതിന് തുടര്‍ന്ന് തനിച്ചുകഴിയേണ്ട സ്ഥിതിയിലേയ്ക്ക് എത്തിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. തെലങ്കാനയിലാണ് സംഭവം. മരുമകളെ ബലമായി പിടിച്ച് ആലിംഗനം ചെയ്യുകയായിരുന്നു.

കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങള്‍ തന്നോട് അകല്‍ച്ച കാണിക്കുന്നതില്‍ ഇവര്‍ അസ്വസ്ഥയായിരുന്നുവെന്ന് മരുമകള്‍ വെളിപ്പെടുത്തി. ഇവരെ പ്രത്യേകം മുറിയിലാണ് താമസിപ്പിച്ചിരുന്നത്. ഭക്ഷണം നല്‍കിയിരുന്നതും പ്രത്യേകമാണ്. പേരക്കുട്ടികളെ മുത്തശ്ശിയുടെ സമീപത്തേക്ക് വിട്ടിരുന്നില്ല. അതാണ് ഇവരെ ഏറെയും പ്രകോപിപ്പിച്ചത്.

‘എനിക്കും കോവിഡ് 19 വരട്ടേ എന്നുപറഞ്ഞാണ് അമ്മായിയമ്മ എന്നെ ബലംപ്രയോഗിച്ച് ആലിംഗനം ചെയ്തത്. ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരും സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും അവര്‍ ചോദിച്ചു.’ യുവതി പറയുന്നു. യുവതി കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് സഹോദരിയെത്തിയാണ് ഇവരെ വീട്ടിലേക്ക് കൊണ്ടുപോയത്. സഹോദരിയുടെ വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി.

Exit mobile version