ഹൈദരാബാദ്: അപൂര്‍വ രക്ത രോഗം ബാധിച്ച മകന് ദയാവധം തേടി അമ്മ കോടതിയില്‍ നിന്ന് മടങ്ങും വഴി മകന് ഓട്ടോയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. കോടതിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോയില്‍ വെച്ചാണ് ഒമ്പത് വയസുകാരനായ ഹര്ഷവര്ധന് മരിച്ചത്. ദയവധത്തിനായുള്ള വിധി വരാന്‍ ആ കുരുന്ന് കാത്തുനിന്നില്ല.
അപൂര്‍വ രോഗവുമായി ജനിച്ച ഹര്ഷവര്ധന് നാലുവര്‍ഷം മുന്‍പുണ്ടായ അപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നുവെന്ന് അമ്മ അരുണ പറയുന്നു. പൂങ്കനൂരിലെ കോടതിയില്‍ അരുണ ദയാവധത്തിന് അനുമതി തേടി ഹരജി ഫയല്‍ ചെയ്തിരുന്നു. പിന്നാലെയാണ് മരണം.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഹര്ഷവര്ധന് നാലു വയസ്സായിരുന്നപ്പോഴാണ് രോഗത്തെക്കുറിച്ചറിഞ്ഞത്. ആകെയുള്ള സമ്പാദ്യമെല്ലാം ചെലവാക്കി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബം പറയുന്നു.
Discussion about this post