കോവിഡ് സാഹചര്യത്തിൽ പരീക്ഷ സാധ്യമല്ല; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി; ഫലം പ്രസിദ്ധീകരിക്കും

sslc-exam_

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം അവസാനിക്കാത്ത സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പരീക്ഷ നടത്തില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ മാനദണ്ഡങ്ങൾക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, രാജ്‌നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

മേയ് മാസത്തിൽ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഇന്റേണൽ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാർത്ഥികളുടെ ഫലപ്രഖ്യാപനം. പക്ഷെ എന്നാൽ 12-ാം ക്ലാസിലെ ഫലം എങ്ങനെയാണ് നിർണയിക്കുന്നതെന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല.

അതേസമയം, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയ തീരുമാനം വിദ്യാർത്ഥികളുടെ താൽപര്യാർത്ഥമാണ് കൈക്കൊണ്ടതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. നമ്മുടെ വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സമ്മർദ്ദ സാഹചര്യത്തിൽ പരീക്ഷയ്ക്ക് ഹാജരാകാൻ വിദ്യാർത്ഥികളെ നിർബന്ധിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version