യുകെയില്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കം; മുന്നറിയിപ്പ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് സാധാരണനിലയിലേയ്ക്ക് വരാനിരിക്കെ

third COVID-19 wave | Bignewslive

ലണ്ടന്‍: കൊവിഡ് മൂന്നാം തരംഗത്തിന് യുകെയില്‍ തുടക്കമായിട്ടുണ്ടെന്ന് സര്‍ക്കാരിന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മറ്റും അവസാനിപ്പിച്ച് സാധാരണനിലയിലേയ്ക്ക് വരാനുള്ള ശ്രമത്തിനിടെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 21നാണ് ലോക്ഡൗണ്‍ അവസാനിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ‘ക്രമാതീതമായ വ്യാപനത്തിന്’ കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 21-ന് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് ശാസ്ത്ര ഉപദേഷ്ടാവായ പ്രഫസര്‍ രവി ഗുപ്ത നിര്‍ദേശിച്ചു.

കഴിഞ്ഞ അഞ്ചു ദിവസമായി യുകെയില്‍ പ്രതിദിനം മുവായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 12-ന് ശേഷമാണ് കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. പുതിയ കേസുകളിലെ കണക്കനുസരിച്ച് 75 ശതമാനവും ഇന്ത്യയില്‍ കണ്ടുവന്ന വകഭേദമാണെന്ന് രവി ഗുപ്ത പറയുന്നു.

Exit mobile version