ലഖ്‌നൗ: രോഗബാധിതനായി മരിച്ച വൃദ്ധന്റെ മൃതദേഹം മാലിന്യം ശേഖരിക്കുന്ന ട്രക്കിലേയ്ക്ക് വലിച്ചെറിയുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ചര്‍ച്ചയാകുന്നു. ഷീറ്റില്‍ പൊതിഞ്ഞ മൃതദേഹം രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ട്രക്കിലേയ്ക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ നിന്നുമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. മൃതദേഹത്തോട് അനാദരവ് കാണിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. പ്രതിഷേധം ശക്തമായതിന്റെ അടിസ്ഥാനത്തില്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആര്‍കെ ഗൗതം ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു.
महोबा पुलिस एक किसान के शव को कूड़ा गाड़ी में डाल के ले गयी।
वीडियो में देखिए पहले उसके शव को उछाल कर कूड़ा गाड़ी में फेंक रहे थे..फिर किसी ने रोका।इलाके के सीओ को जांच दी गयी है। pic.twitter.com/VoSyZVE269— Kamal khan (@kamalkhan_NDTV) May 30, 2021
ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന അമ്പത് വയസുകാരന്റെ മൃതദേഹത്തോടായിരുന്നു ഉത്തര്‍പ്രദേശ് പോലീസിന്റെ അനാദരവ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ യുപിയിലേക്ക് തിരിച്ചെത്തിയശേഷം ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇദ്ദേഹത്തെ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മരണത്തിന് കീഴടങ്ങി. ശേഷം, മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാന്‍ ഉത്തരവിട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം മാലിന്യ കൂമ്പാരത്തിലേയ്ക്ക് വലിച്ചെറിയാന്‍ ശ്രമം നടത്തിയത്. അതേസമയം, ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. വൃദ്ധന്‍ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചെന്നും എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ലെന്നും ആരോപിച്ച അധികൃതര്‍ മരിച്ചയാളുടെ മകന്‍ തന്നെയാണ് ഒരു വാഹനം അയച്ചുവെന്നും അതില്‍ മൃതദേഹം കയറ്റിവിട്ടാല്‍ മതിയെന്നും ആവശ്യപ്പെട്ടതായും വെളിപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.
Discussion about this post