സെന്‍ട്രല്‍ വിസ്ത അവശ്യ പദ്ധതി,ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി : ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയും

Central vista | Bignewslive

ന്യൂഡല്‍ഹി : സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. അനാവശ്യ പരാതി ഉന്നയിച്ചതിന് പരാതിക്കാരന് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

അവശ്യ ദേശീയ പദ്ധതിയാണെന്ന് വിലയിരുത്തിയാണ് കോടതി ഹര്‍ജി തള്ളിയത്.തൊഴിലാളികള്‍ നിര്‍മാണ സ്ഥലത്ത് തന്നെ താമസിക്കുന്നതിനാല്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കളുയര്‍ത്തി പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ടതില്ലെന്നും കോടതി വിലയിരുത്തി.
ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.പരാതിക്കാര്‍ പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.

നവംബറില്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും 20000 കോടി രൂപ മുടക്കി സെന്‍ട്രല്‍ വിസ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട പോകുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Exit mobile version