ബല്‍റാംപൂര്‍ :യുപിയില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ നദികളിലൊഴുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കേ പാലത്തില്‍ നിന്ന് മൃതദേഹം നദിയിലെറിയുന്ന വീഡിയോ പുറത്ത്.ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലാണ് സംഭവം.
കോവിഡ് രോഗിയുടെ മൃതദേഹം കവറില്‍ പൊതിഞ്ഞ് റാപ്തി നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് വലിച്ചെറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്.രണ്ട് പേരാണ് വീഡിയോയില്‍ ഉള്ളത്.ഇതിലൊരാള്‍ പിപഇ കിറ്റ് ധരിച്ചിട്ടുണ്ട്.പാലത്തിലൂടെ കടന്ന് പോയ മറ്റൊരു വാഹനത്തിലുള്ളവരാണ് വീഡിയോ പകര്‍ത്തി പുറത്തുവിട്ടത്.
In UP's Balrampur district, video of body of man being thrown in the river from a bridge has surfaced. The body was of a man who succumbed to Covid on May 28. pic.twitter.com/DEAAbQzHsL
— Piyush Rai (@Benarasiyaa) May 30, 2021
സിദ്ധാര്‍ഥ നഗര്‍ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് നദിയില്‍ ഉപേക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തി.ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണ് മൃതദേഹം നദിയില്‍ എറിഞ്ഞതെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.മെയ് 25നാണ് പ്രേനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം മരിക്കുകയും മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്യുകയുമായിരുന്നു.
മൃതദേഹം വലിച്ചെറിഞ്ഞതിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബന്ധുക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ബല്‍റാംപൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വി.ബി സിങ് പറഞ്ഞു.