മുംബൈ: ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികനും സംഘപരിവാര്‍ നേതാവുമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡിലാണ് സവര്‍ക്കറുടെ ജീവിതം ആസ്പദമാക്കി ബോളിവുഡില്‍ നിന്ന് സിനിമ പ്രഖ്യാപിച്ചത്. സ്വതന്ത്രവീര്‍ സവര്‍ക്കര്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. സവര്‍ക്കറുടെ 138ാം ജന്മവാര്‍ഷിക ദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം നടത്തുക. ടൈറ്റില്‍ കഥാപാത്രത്തെയുള്‍പ്പെടെ ചിത്രത്തില്‍ അഭിനയിക്കുന്നത് ആരൊക്കെയെന്ന വിവരം പുറത്തുവിടാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.
മഹേഷ് മഞ്ജ്രേക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് മഞ്ജ്രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. സന്ദീപ് സിങും അമിത്.ബി. വാധ്വാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങള്‍, ലണ്ടന്‍, ആന്‍ഡമാന്‍ ദ്വീപ് എന്നിവടങ്ങളിലാകും സിനിമ ചിത്രീകരിക്കുകയെന്നാണ് വിവരം.
MAHESH MANJREKAR TO DIRECT VEER SAVARKAR BIOPIC… On the 138th birth anniversary of #VeerSavarkar, producers #SandeepSingh and #AmitBWadhwani announce a biopic… Titled #SwatantraVeerSavarkar… Directed by #MaheshManjrekar… Written by Rishi Virmani and Mahesh Manjrekar. pic.twitter.com/gZ4oVv1TgZ
— taran adarsh (@taran_adarsh) May 28, 2021
വീര്‍ സവര്‍ക്കറുടെ ജീവിതം വളരെയേറെ ആകര്‍ഷിച്ചുവെന്നും അദ്ദേഹത്തിന് ചരിത്രത്തില്‍ വേണ്ട വിധം ഇടം ലഭിച്ചിട്ടില്ലെന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇത് വലിയ വെല്ലുവിളിയാണെന്നും സിനിമ പ്രഖ്യാപിച്ച ശേഷം മഹേഷ് മഞ്ജരേക്കര്‍ പ്രതികരിച്ചു.
Discussion about this post