ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ മധ്യപ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയത് പോലെ മറ്റു രണ്ട് സംസ്ഥാനങ്ങളിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
‘ഒരിടത്തു വാഗ്ദാനം പാലിച്ചു കഴിഞ്ഞു മറ്റു രണ്ടിടത്തുകൂടി ഉടന്‍ നടക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസിന്റെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നത്.അധികാരത്തിലെത്തിയാല്‍ പത്തു ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു രാഹുലിന്റെ വാഗ്ദാനം.മുഖ്യമന്ത്രി കമല്‍നാഥിന്റെ ആദ്യ ഔദ്യോഗിക ഉത്തരവായി കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് മധ്യപ്രദേശ് സര്‍ക്കാര്‍ എഴുതിതള്ളിയത്.
Discussion about this post