മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ ഓര്മ ദിനത്തില്‍ ഏകാന്തവാസത്തിനൊരുങ്ങി സഹോദരി ശ്വേത സിങ് കിര്‍തി. ഫേസ്ബുക്കിലൂടെയാണ് ശ്വേത പ്രഖ്യാപനം നടത്തിയത്. 2020 ജൂണിലാണ് സുശാന്തിന്റെ ആകസ്മികമായ വിയോഗം. താരത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബുദ്ധ പൂര്‍ണിമ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ശ്വേതയുടെ പ്രഖ്യാപനം. പോസ്റ്റില്‍ സുശാന്തിനൊപ്പമുള്ള നിരവധി ചിത്രങ്ങളും അവര്‍ പങ്കുവെച്ചു. ‘ജൂണ്‍ മാസം മുഴുവന്‍ പര്‍വത നിരകളില്‍ ഏകാന്തവാസത്തിന് പോകുന്നു. അവിടെ ഇന്റര്‍നെറ്റ് -ഫോണ്‍ സര്‍വിസുകള്‍ ലഭ്യമാകില്ല.
സഹോദരന് നഷ്ടപ്പെട്ടതിന്റെ ഒരു വര്‍ഷം കടന്നുപോകുമ്പോള്‍ അദ്ദേഹത്തിന്റെ മധുരസ്മരണകളെ താലോലിക്കും. ഒരു വര്‍ഷമായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം മാത്രമാണ് ഞങ്ങളെ വിട്ടുപോയത്, മൂല്യങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഇപ്പോഴും ജീവിക്കുന്നു’ -ശ്വേത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Discussion about this post