‘നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല’ പരസ്യ വെല്ലുവിളി നടത്തി ബാബാ രാംദേവ്

Ramdev in clip | Bignewslive

മുംബൈ: കോവിഡുമായി ബന്ധപ്പെട്ട അലോപ്പതി വിരുദ്ധ പ്രസ്താവനയില്‍ വിവാദം കത്തുന്നതിനിടെ, പരസ്യ വെല്ലുവിളിയുമായി യോഗാചാര്യന്‍ ബാബാ രാംദേവ്. നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് രാംദേവിന്റെ വെല്ലുവിളി.

Baba Ramdev | Bignewslive

‘അവര്‍ തഗ് രാംദേവ്, മഹാതഗ് രാംദേവ് തുടങ്ങിയ ട്രന്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അവര്‍ അത് ചെയ്യട്ടെ. നമ്മുടെ ആളുകള്‍ അത്തരം പ്രവണതകളുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. അത്തരം ട്രന്‍ഡുകള്‍ എപ്പോഴും തെളിഞ്ഞു നില്‍ക്കും” രാംദേവ് വീഡിയോയില്‍ പറയുന്നു.

രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയിലും നിറയുന്ന വേളയിലാണ് രാംദേവ് വെല്ലുവിളി നടത്തിയത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ഐ.എം.എ 1000 കോടിയുടെ മാനനഷ്ട നോട്ടീസ് രാംദേവിനെതിരെ അയച്ചിരുന്നു. 15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം രേഖാമൂലം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Exit mobile version