മുംബൈ: എമിറേറ്റ്സ് വിമാനം ദുബായിലേയ്ക്ക് പറന്നുയര്‍ന്നത് ഒറ്റ യാത്രക്കാരനുമായി. 360 സീറ്റുള്ള ബോയിങ് 777 വിമാനത്തിലാണ് ഭവേഷ് ജവേരി എന്ന യുവാവിനെ മാത്രമാണ് ഫ്ളൈറ്റ് പറന്നു പൊങ്ങിയത്.
‘യാത്രക്കാര്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണം’ എന്ന അറിയിപ്പിന് പകരം വന്നത്, ‘മിസ്റ്റര്‍ ജവേരി, ദയവായി താങ്കള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം’ എന്നാണ്.
സ്വപ്നതുല്യമായ യാത്ര എന്നാണ് മേയ് 19-ലെ യാത്രയെ ജവേരി വിശേഷിപ്പിച്ചത്. വമ്പന്‍ വിമാനത്തില്‍ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായ് വരെ യാത്രചെയ്യാന്‍ ചെലവായത് ആകട്ടെ, വെറും 18,000 രൂപയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കാരണമാണ് ഈ നാല്പ്പതുകാരന് ഇങ്ങനെ അമ്പരപ്പിക്കുന്ന അവസരം വന്ന് വീണത്.
SINGLE passenger on board #360_seater #Mumbai_Dubai #Emirates flight!
This is like chartering a Boeing 777-300 for the price of economy class seat! pic.twitter.com/JM9st7TJEQ
— Rupin Sharma IPS (@rupin1992) May 25, 2021
യുഎഇയിലെ സ്റ്റാര്‍ജെംസ് ഗ്രൂപ്പിന്റെ സിഇഒയായ ജവേരി 20 വര്‍ഷമായി ദുബായിലാണ് താമസം. ഇതിനകം 240 തവണയെങ്കിലും ഗള്‍ഫിലേക്ക് പറന്നിട്ടുണ്ട്. പക്ഷേ. ഇത്തരമൊരു യാത്ര ആദ്യമാണെന്ന് ജവേരി പറയുന്നു. സാധാരണ ബിസിനസ് ക്ലാസില്‍ യാത്രചെയ്യാറുള്ള ജവേരി തിരക്കുണ്ടാവില്ല എന്നതുകൊണ്ട് ഇത്തവണ ഇക്കോണമി ക്ലാസ് ടിക്കറ്റാണ് എടുത്തത്.
വിമാനത്താവളത്തിലെത്തിയപ്പോഴാണ് വേറെ യാത്രക്കാര്‍ ആരുമില്ലെന്ന് മനസ്സിലായത്. വിമാനജീവനക്കാര്‍ കൈയടികളോടെയാണ് ജവേരിയെ സ്വീകരിച്ചത്. ഇതിനെല്ലാം പുറമെ, വിമാനം മുഴുവന്‍ ചുറ്റിക്കാണാന്‍ പൈലറ്റ് അവസരം ഒരുക്കുകയും ചെയ്തു. ഇത് ഏറെ സന്തോഷം പകര്‍ന്നുവെന്ന് ജവേരി പ്രതികരിച്ചു.
Discussion about this post