ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ മാസം പകുതിയില്‍ വെറും അയ്യായിരത്തില്‍ നിന്ന രോഗികളുടെ എണ്ണം ഇപ്പോള്‍ 11,717 എത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍.
ഗുജറാത്തില്‍ ഇതുവരെ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 2,770 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 768 പേര്‍ക്കും ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ 36 ബ്ലാക്ക് ഫംഗസ് ബാധിതരാണുള്ളത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. മേയ് 25 രാവിലെ 9.36 വരെയുള്ള കണക്ക് അനുസരിച്ചാണിത്.
കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ വ്യാപകമായി സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ ബ്ലാക്ക് ഫംഗസിനെ എപ്പിഡെമിക് ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.അതേസമയം ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്റെ 29,250 വയലുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററില്‍ അറിയിച്ചു.
Additional 29,250 vials of #Amphotericin– B drug, used in treatment of #Mucormycosis, have been allocated to all the States/UTs today.
The allocation has been made based on the number of patients under treatment which is 11,717 across the country.#blackfungus#AmphotericinB pic.twitter.com/j0LyR6GLjH
— Sadananda Gowda (@DVSadanandGowda) May 26, 2021
Discussion about this post