ഛത്തീസ്ഗഢ്: ഛത്തിസ്ഗഢില്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഒഴിവാക്കി. 18-44 പ്രായ പരിധിയില്‍പ്പെട്ടവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ചിത്രമാണ് പകരം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോവിന്‍ പോര്‍ട്ടലിന് പകരം സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലിലാണ് ഇപ്പോള്‍ വാക്‌സിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ നടക്കുന്നത്. ഇതേതുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഒഴിവാക്കി മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ചിത്രം വച്ചത്.
ഫോട്ടോ മാറ്റിയ നടപടിയെ കുറിച്ച് ഛത്തിസഗഢ് ആരോഗ്യമന്ത്രി ടി എസ് സിങ് ദിയോ പറഞ്ഞതിങ്ങനെ- ‘ഇതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നല്‍കിയപ്പോള്‍ അവര്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തി.
ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരാണ് വാക്‌സിന്‍ എത്തിക്കുന്നത്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തി. വാക്‌സിന്‍ എത്തിക്കാനുള്ള സാമ്പത്തിക ഭാരം കേന്ദ്രം സംസ്ഥാനങ്ങളുടെ ചുമലിലേക്ക് ഇട്ടിരിക്കുകയാണ്. അപ്പോള്‍ പിന്നെ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൂടെ? എന്തിന് പ്രധാനമന്ത്രിയുടെ ചിത്രം?’- എന്നാണ് ആരോഗ്യമന്ത്രി ചോദിക്കുന്നത്.
Discussion about this post