ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രിയാക്കാനുള്ള മോഹം സ്റ്റാലിന് മാത്രമാണെന്ന് തുറന്നടിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുന്നണിയും നേതാവും തെരഞ്ഞെടുപ്പിനുശേഷം മതിയെന്നാണ് സിപിഎം നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2004 ല്‍ ബിജെപി നേരിട്ട അതേ തിരിച്ചടി തന്നെയാണ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അവരെ കാത്തിരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. അതേസമയം ലൈംഗികാരോപണ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ നടപടി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസത്തെ സസ്പെന്ഷന് ചെറിയ ശിക്ഷയല്ല. സസ്പെന്ഷന് കഴിഞ്ഞാലും പഴയ പദവികള്‍ കിട്ടണമെന്നില്ല.
ശശി എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Discussion about this post