സുരാജ്പുർ: ലോക്ക്ഡൗൺ പ്രോട്ടോക്കോൾ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചു യുവാവിനെ മർദ്ദിച്ച ജില്ലാ കളക്ടർ മാപ്പ് പറഞ്ഞു. ചത്തീസ്ഗഢിലെ സുരാജ്പുർ ജില്ലയിലാണ് സംഭവം. ജില്ലാകളക്ടർ രൺബീർ ശർമ്മ യുവാവിന്റെ മുഖത്തടിയ്ക്കുകയും ഫോൺ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയുമായിരുന്നു.
वाकई हद है ये…
यकीन नहीं तो ये वीडियो भी देख लीजिये..@SurajpurDist कलेक्टर साहब आपको किस बात की इतनी खीज..
लड़का कह रहा, भगवान कसम फ़ोन पे कोई रिकॉर्ड नहीं किया..पर वाह रे दंभ..@bhupeshbaghel @tamradhwajsahu0 @_SubratSahoo @DPRChhattisgarh #lockdown #Chhattisgarh #cgnews https://t.co/GhFmnf1qa4 pic.twitter.com/ZLAdkVlhLo— Anshuman Sharma (@anshuman_sunona) May 22, 2021
കളക്ടർ യുവാവിന്റെ കയ്യിലുള്ള ഫോൺ കളക്ടർ വാങ്ങി പരിശോധിക്കുകയും ശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞ് യുവാവിന്റെ മുഖത്ത് അടിയ്ക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് ജില്ലാ കളക്ടർ ക്ഷമാപണവുമായെത്തിയത്. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ കളക്ടർക്കെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ലാത്തി ഉപയോഗിച്ച് യുവാവിനെ മർദ്ദിക്കുകയും ചെയ്തിരുന്നു.