ന്യൂഡല്‍ഹി: വെചര്ച്വല് യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തിനിടെ വികാരഭരിതനായതില് വന്‍ തോതില്‍ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. മുതലക്കണ്ണീര് എന്ന വിമര്‍നമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പങ്കുവെച്ച ഫോട്ടോയാണ് സോഷ്യല്‍മീഡിയ ചര്‍ച്ചയ്ക്കെടുത്തിരിക്കുന്നത്.
മുതലയുടെ ഫോട്ടോയാണ് രാഹുല്‍ഗാന്ധി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രത്തിന് നല്കിയ അടിക്കുറിപ്പും പരിഹാസ രൂപേണയാണ് കുറിച്ചിരിക്കുന്നത്. മുതലകള്‍ നിഷ്കളങ്കരാണ് എന്നാണ് രാഹുല്‍ ഗാന്ധി കുറിച്ചിരിക്കുന്നത്.
മെയ് 22 ബയോഡൈവേഴ്സിറ്റി ഡേ എന്ന ഹാഷ്ടാഗും രാഹുല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോഡിയുടെ കപട കരച്ചിലിന് ഇതിലും വലിയ ട്രോള്‍ കിട്ടാനില്ലെന്നാണ് സോഷ്യല്‍മീഡിയയുടെ പ്രതികരണം. മോഡിയുടെ കരച്ചിലിനെ വിമര്‍ശിച്ചുകൊണ്ട് നേരത്തേ പ്രശാന്ത് ഭൂഷനുള്പ്പെടെ ചിലര്‍ രംഗത്തുവന്നിരുന്നു. നിങ്ങള്‍ക്ക് മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, നിങ്ങള്‍ക്കത് ഇവിടെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഭൂഷണ് ട്വീറ്റ് ചെയ്തത്.
Discussion about this post