ന്യൂഡല്‍ഹി : ഫെബ്രുവരിയില്‍ ഡേറ്റ പ്രൊസസറിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ. 2011 ഓഗസ്റ്റ് 26നും ഫെബ്രൂവരി 3നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത യാത്രക്കാരുടെ ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട്, ഫോണ്‍ നമ്പറുകള്‍ എന്നിവയുള്‍പ്പടെയുള്ള വിവരങ്ങളാണ് ചോര്‍ന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ജനീവ ആസ്ഥാനമാക്കിയുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയെ ലക്ഷ്യമിട്ടുള്ള പേരുകള്‍,ജനനത്തീയതി,ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍ തുടങ്ങിയവയും ചോര്‍ന്നു.’യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ സംഭരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനുമുള്ള പാസഞ്ചര്‍ സര്‍വീസ് സിസ്റ്റത്തിന്റെ ഡേറ്റ പ്രോസസറായ സിറ്റ പിഎസ്എസ് അടുത്തിടെ സൈബര്‍ ആക്രമണത്തിന് വിധേയമായി.സംഭവത്തില്‍ ഏകദേശം 45,00,000 ഡേറ്റ ചോര്‍ന്നു.’- എയര്‍ ഇന്ത്യ യാത്രക്കാര്ക്കയച്ച ഇ-മെയിലില്‍ പറയുന്നു.
Air India data breached in a major Cyber attack. Breach involves Passengers personal Information including Credit Card Info and Passport Details. Other Global Airlines are likely affected too.#airindia #CyberAttack @airindiain@rahulkanwal @sanket @maryashakil pic.twitter.com/XxUORgInJQ
— Jiten Jain (@jiten_jain) May 21, 2021
പേര് ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍ എന്നിവ ചോര്‍ന്നു. എന്നാല്‍ പാസ്വേര്ഡ് ഡേറ്റയെ ആക്രമണം ബാധിച്ചിട്ടില്ല. 2018ല്‍ ഇതേ രീതിയില്‍ ബ്രിട്ടീഷ് എയര്വെയ്സിലെ 400,000ത്തോളം യാത്രക്കാരുടെ വിവരങ്ങളും ചോര്‍ന്നിരുന്നു.അന്ന് 20മില്ല്യണ്‍ പൗണ്ടാണ് ബ്രിട്ടീഷ് എയര്‍വെയ്സിന് പിഴ ഈടാക്കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.
Discussion about this post