ഹൈദരാബാദ്: കൊവിഡിന് അത്ഭുത ആയര്‍വേദ മരുന്ന് എന്ന പേരില്‍ വില്‍പ്പന. മരുന്ന് വാങ്ങാന്‍ തടിച്ചുകൂടിയതാകട്ടെ പതിനായിരത്തിലധികം പേരും. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണ് ആളുകള്‍ തടിച്ചുകൂടിയത്. ആന്ധ്രാപ്രദേശിലെ എസ്പിഎസ് നെല്ലൂര്‍ ജില്ലയില്‍ കൃഷ്ണപട്ടണത്താണ് സംഭവം.
ഈ സാഹചര്യത്തില്‍, മരുന്നിന്റെ ഫലപ്രാപ്തിയെ കുറിച്ച് പഠിക്കാന്‍ ഐസിഎംആറിന് മരുന്ന് അയച്ചു നല്കാന് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടു. മരുന്നിനെ കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നെല്ലൂരിലേക്ക് അയക്കാനും സര്‍ക്കാര്‍ തീരുമാനമായി.
ആയുര്‍വേദ ചികിത്സകനായ ബി. അനന്ദയ്യയാണ് മരുന്ന് നല്‍കുന്നത്. ഗ്രാമത്തിന്റെ സര്‍പഞ്ച് ആയിരുന്ന അനന്ദയ്യ, പിന്നീഡ് മണ്ഡല് പരിഷദില്‍ അംഗവുമായിരുന്നു. ഏപ്രില്‍ 21- മുതലാണ് അനന്ദയ്യ മരുന്നുവിതരണം ആരംഭിച്ചത്. ഈ മരുന്നിനെ കുറിച്ച് പഠനം നടത്താന്‍ എസ്.പി.എസ്. നെല്ലൂര്‍ സ്വദേശിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോടും ഐ.സി.എം.ആര്. ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവയോടും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വെങ്കയ്യ നായിഡു ആവശ്യപ്പെടുകയും ചെയ്തു.
Discussion about this post