ന്യൂഡല്‍ഹി : ടൗട്ടെ ചുഴലിക്കാറ്റ് വരുത്തിയ കാലാവസ്ഥാ വ്യതിയാനത്തില്‍ പകച്ച് ഡല്‍ഹി നഗരം.ഇരുപത്തിനാല് മണിക്കൂറില്‍ 119.3 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ മാത്രം നഗരത്തില്‍ പെയ്തത്.
ഇന്ത്യന്‍ മെറ്റീയോറോളജിക്കല് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ പ്രകാരം 1976ലാണ് ഇതിന് മുമ്പ് ഇരുപത്തിനാല് മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. അറുപത് മില്ലിമീറ്റര്‍ മഴയാണ് അന്ന് നിര്‍ത്താതെ പെയ്തത്. ഇന്നലെ ഉച്ചമുതല്‍ ആരംഭിച്ച തോരാമഴയില്‍ നഗരത്തില്‍ പലഭാഗത്തും വെള്ളക്കെട്ടുണ്ടായി. ചില സ്ഥലങ്ങളില്‍ ശക്തമായ കാറ്റ് വീശി. കനത്ത മഴ പെയ്തതോടെ നഗരത്തിലെ താപനില 23 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു.നഗരത്തിലെ വായുമലിനീകരണം വലിയ തോതില്‍ കുറയാനും ശക്തമായ കാറ്റും മഴയും കാരണമായി.
കാറ്റും മഴയും ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന.
മുംബൈ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ടൗട്ടേ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് പശ്ചിമ ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലേക്ക് നീങ്ങിയതോടെയാണ് ഡല്‍ഹിയിലും ഇന്നലെ മഴ ലഭിച്ചത്. സാധാരണയായി 30മില്ലിമീറ്റര്‍ മുതല്‍ 40മില്ലിമീറ്റര്‍ വരെ മഴയാണ് മെയ് മാസത്തില്‍ ഡല്‍ഹിയില്‍ ലഭിക്കുക. അതും ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം.
Discussion about this post