തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവം കെടുതിയിലാക്കിയ കേരളത്തിന് ഭീഷണിയായി അടുത്ത ചുഴലിക്കാറ്റ് എത്തിയേക്കും. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ‘യാസ്’ ചുഴലിക്കാറ്റാണ് ഈ മാസാവസാനത്തോടെ കേരളത്തിലും കനത്ത മഴ പെയ്യിക്കുക.
ആൻഡമാൻ കടലിൽ മേയ് 22ഓടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മേയ് 25ഓടെ ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി ‘യാസ്’ മെയ് 26ന് വൈകുന്നേരത്തോട് കൂടി ഒഡീഷ പശ്ചിമ ബംഗാൾ തീരത്ത് പ്രവേശിക്കാനാണ് സാധ്യത.
ഒമാൻ നിർദേശിച്ച ‘യാസ്’ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരളത്തിൽ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post