ചെന്നൈ: തമിഴ്‌നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം നേരിയ കോവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്.
Discussion about this post