1984 ലെ സിഖ് വിരുദ്ധ കലാപം സംബന്ധിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്ത്യം തടവ്. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. കോണ്‍ഗ്രസ് നേതാവിനെ കുറ്റവിമുക്തനാക്കിയ വിചാരണകോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നടപടി.
ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തിനിടെ 1984 നവംബര്‍ രണ്ടിന് ഡല്‍ഹി രാജ് നഗറിലെ അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഉത്തരവ്. ജസ്റ്റിസ് എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടേതാണ് നടപടി.
സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത സിബിഐ, കലാപത്തിന്റെ ഇരകള്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസില്‍ സജ്ജന്‍ കുമാറിന്റെ കൂട്ടുപ്രതികളായിരുന്ന മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബല്‍വാന്‍ ഖോര്‍ഖര്‍, റിട്ട. നേവി ക്യാപ്റ്റന്‍ ഭാഗ്മല്‍, ഗിരിധരി ലാല്‍, മറ്റ് രണ്ട് പേര്‍ എന്നിവരെ വിചാരണ കോടതി നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് പ്രതികളും കോടതിയെ സമീപിച്ചിരുന്നു.
വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ചു, മതപരമായ വിദ്വേഷം പ്രചരിപ്പിച്ചു എന്നിവയായിരുന്നു സിബിഐ ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. എന്നാല്‍ കേസില്‍ 32 വര്‍ഷത്തിനു ശേഷം തന്നെ പ്രതിയാക്കുന്നത് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നും സജ്ജന്‍ കുമാറിന്റെ വാദം.
Discussion about this post