ഗുരുഗ്രാം : ഹരിയാനയിലെ മെവാദില് മരുന്ന് വാങ്ങാന്‍ പോയവര്‍ക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജിംന്യേഷം പരിശീലകനായ ആസിഫ് ഖാന് (25) ആണ് കൊല്ലപ്പെട്ടത്. ആസിഫിന്റെ ബന്ധുക്കളായ രണ്ട് പേര് ഗുതുതര പരിക്കുകളോടെ രക്ഷപെട്ടു.
മെവാദിലെ നൂഹില്‍ നിന്ന് സൊഹ്നയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആസിഫിനും ബന്ധുക്കള്‍ക്കും നേരെ ആക്രമണമുണ്ടായത്. മരുന്ന് വാങ്ങാന്‍ പോയ ഇവരെ യാത്രയ്ക്കിടെ തടഞ്ഞ് നിര്‍ത്തിയ ചിലര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആസിഫിന്റെ മൃതദേഹം സൊഹ്നയിലെ ഒരു ഗ്രാമത്തില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പരിക്കേറ്റവരെയും അക്രമികള്‍ വഴിയില്‍ ഉപേക്ഷിച്ചു.
സംഭവത്തില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടക്കൊലപാതകം ആണ് നടന്നതെന്നും കൊലപാതകത്തില്‍ പന്ത്രണ്ടിലധികം പേര്‍ക്ക് പങ്കുണ്ടെന്നും ആസിഫിന്റെ കുടുംബം ആരോപിച്ചു. യുവാവ് കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഗുരുഗ്രം-ആല്‍വാര്‍ റോഡ് മണിക്കൂറികളോളം ഉപരോധിച്ചു.പൊലീസിന് നേരെ കല്ലേറുമുണ്ടായി. കൂടുതല്‍ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ അകറ്റിയത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
Discussion about this post