ഭുവനേശ്വര്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ ചോദ്യചിഹ്നമാവുന്നത് സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരുപറ്റം വിദ്യാര്‍ത്ഥികളാണ്. അനാഥരായ ഈ വിദ്യാര്‍ത്ഥികളുടെ ഭാവി ഭദ്രമാക്കുവാന്‍ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുകയാണ് സര്‍ക്കാരുകള്‍. ഡല്‍ഹി അരവിന്ദ് കെജരിവാള്‍ സര്‍ക്കാരാണ് ആദ്യം കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
പിന്നാലെ സഹായം പ്രഖ്യാപിച്ച് ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാരും രംഗത്തെത്തി. അനാഥരായ കുട്ടികളുടെ പേരില്‍ സര്‍ക്കാര്‍ വക 10 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി നല്‍കുമെന്നാണ് ആന്ധ്രാ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതേപാത സ്വീകരിച്ച് ഒഡീഷ സര്‍ക്കാരും രംഗത്തെത്തി. കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
കൊവിഡ് മൂലം നിരവധി കുടുംബങ്ങള്‍ അനാഥമായിട്ടുണ്ട്. അത്തരം കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചു.
Discussion about this post