ന്യൂഡല്‍ഹി: കോണ്‍ഗ്രസും ഗാന്ധികുടുംബവും സിഖ് വിരുദ്ധ കൂട്ടക്കൊല എന്ന പാപത്തിന് പിഴയൊടുക്കിയേ മതിയാവൂ എന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്ശിക്ഷ നല്‍കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധി വൈകിവന്ന നീതിയാണെന്നും അരുണ്‍ ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
കൂട്ടക്കൊലയില്‍ പ്രതികളായവരെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസും ഗാന്ധികുടുംബവും ചേര്‍ന്ന് ശ്രമിച്ചത്. ന്യായവും ഉത്തരവാദിത്തവും കാട്ടിയത് എന്‍ഡിഎയാണ്. സിഖ് വിരുദ്ധ കലാപക്കേസില്‍ ആരോപണവിധേയനായ ഒരാളെ മുഖ്യമന്ത്രിയായി വാഴിച്ച ദിവസം തന്നെ ഈ വിധി വന്നത് വിധിവൈപരിത്യമാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ പരോക്ഷമായി വിമര്‍ശിച്ച് ജെയ്റ്റ്ലി പറഞ്ഞു.
Discussion about this post