ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് വിമര്‍ശനം തൊടുത്തത്. പ്രധാനമന്ത്രിയും പിഎം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച വെന്റിലേറ്ററും ഒരുപോലെയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്യുന്നു.
‘പ്രധാനമന്ത്രിക്കും പിഎം കെയേഴ്സ് വെന്റിലേറ്ററുകള്‍ക്കും തമ്മില്‍ നിരവധി സാമ്യതകള്‍ ഉണ്ട്. സ്വന്തം കടമകള്‍ നിര്‍വഹിക്കുന്നതില്‍ രണ്ടും തികഞ്ഞ പരാജയം, അവശ്യസമയത്ത് രണ്ടും കണ്ടെത്തുക പ്രയാസം.’ രാഹുല്‍ ഗാന്ധി കുറിച്ചു.
There’s a lot common between PMCares ventilator and the PM himself:
– too much false PR
– don’t do their respective jobs
– nowhere in sight when needed!— Rahul Gandhi (@RahulGandhi) May 17, 2021
സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പഞ്ചാബിലെ ആശുപത്രിയില്‍ പിഎം കെയേഴ്സ് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പിന്നാലെയാണ് രൂക്ഷഭാഷയില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. അതേസമയം, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് വെന്റിലേറ്ററുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാത്തതിന് പിന്നിലെന്നാണ് കേന്ദ്രത്തിന്റെ വാദം.
Discussion about this post