ന്യൂഡല്‍ഹി : കോവിഡ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആംആദ്മി പ്രവര്‍ത്തകനെന്ന് പൊലീസ്.സംഭവത്തില്‍ പ്രധാന പതിയെന്ന് കണ്ടെത്തിയ എഎപി പ്രവര്ത്തകന് അരവിന്ദ് ഗൗതം ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
ഹിന്ദിയിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മോഡിജീ, നമ്മുടെ കുഞ്ഞുങ്ങള്‍ക്കായുള്ള പോസ്റ്ററുകള്‍ എന്തിനാണ് വിദേശത്തേക്ക് കയറ്റി അയച്ചത് എന്ന പരിഹാരൂപേണയായിരുന്നു പോസ്റ്ററുകള്‍.സംഭവത്തില്‍ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാനുള്ള നിമയമപ്രകാരം മെയ് 12ന് ഫയല്‍ ചെയ്ത കേസില്‍ ഇതുവരെ പതിനേഴോളം പേരെ അറസ്റ്റ് ചെയ്തു.
പിടിയിലായവരുടെ മൊഴിയില്‍ നിന്നാണ് അരവിന്ദ് ഗൗതമാണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. വാട്സ്ആപ്പ് സന്ദേശത്തിലൂടെ പോസ്റ്റര്‍ നിര്‍മാണത്തിനുള്ള നിര്‍ദേശം അരവിന്ദ് നല്‍കിയതായും 9000 രൂപ കൈമാറിയതായും പൊലീസ് അറിയിച്ചു.
കേസില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. തന്നെയും അറസ്റ്റ് ചെയ്യൂ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
Arrest me too.
मुझे भी गिरफ़्तार करो। pic.twitter.com/eZWp2NYysZ
— Rahul Gandhi (@RahulGandhi) May 16, 2021
പൊലീസ് പോസ്റ്റര്‍ നീക്കം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ഇതാണ് ആ ചോദ്യത്തിനുള്ള ഉത്തരമെന്ന് എംഎല്‍എ മുകേഷ് അഹ് ലാവത്ത് ട്വീറ്റ് ചെയ്തു.
सवाल: मोदी जी,हमारे बच्चों की VACCINE विदेश क्यों भेज दिया?
जवाब: 👇👇 pic.twitter.com/bUzfQOTRLC
— Mukesh Ahlawat (MLA) (@mukeshahlawatap) May 16, 2021
Discussion about this post