ന്യൂഡൽഹി: പുതിയ കൊറോണ വൈറസ് വകഭേദങ്ങൾക്ക് എതിരെ കോവാക്സിൻ ഫലപ്രദമാണെന്ന് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യയിലും ബ്രിട്ടനിലും കണ്ടെത്തിയ ബി.1.617, ബി.1.1.7 എന്നിവയുൾപ്പെടെ പുതിയ കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരേ കോവാക്സിൻ ഫലപ്രദമാണെന്നാണ് വാക്സിൻ നിർമ്മാതാക്കൾ പറയുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ എന്നിവയുമായി സഹകരിച്ച് കമ്പനി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇവയുമായി സഹകരിച്ചാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്.
ഈ പുതിയ കണ്ടെത്തൽ സംബന്ധിച്ച പഠനം മെഡിക്കൽ ജേണലായ ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഭാരത് ബയോടെക് മാനേജിങ് ഡയറക്ടർ സുചിത്ര എല്ല അറിയിച്ചു.
Discussion about this post