മുംബൈ: മന് കി ബാത് നിര്‍ത്തി രാജ്യത്തെ ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നടന് രാജേഷ് തായിലാങ്.
‘ബഹുമാനപ്പെട്ട മോഡിജീ, മന് കി ബാത് മതിയായി. കോവിഡ് മൂലം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ സാമ്പത്തികവും അല്ലാത്തതുമായ പ്രയാസങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാം. എന്ന് ഒരു സാധാരണ പൗരന്,’ എന്നാണ് രാജേഷിന്റെ ട്വീറ്റ്.
മിര്‍സാപൂര്‍ എന്ന വെബ്സീരിസിലൂടെ പ്രശസ്തനായ നടനാണ് രാജേഷ് തായിലാങ്.
സിദ്ധാര്‍ത്ഥ്, ദ സെക്കന്റ് ബെസ്റ്റ് എക്സോട്ടിക് മാരിഗോള്‍ഡ് ഹോട്ടല്‍, മുഖാബാസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. വാക്സിന് ക്ഷാമവും വാക്സിന് സൗജന്യമായി എല്ലാവര്ക്കും ഉറപ്പുവരുത്താത്തതും ചൂണ്ടിക്കാട്ടിയാണ് പ്രധാന വിമര്‍ശനം. കോവിഡ് രാജ്യത്തെ പിടിച്ചുലയ്ക്കുമ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നതും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
आदरणीय @narendramodi @PMOIndia साहब । आपके मन की बात बहुत हुई अब थोड़ी जनता के तन की बात और धन की बात भी हो जाए। आपका -सामान्य नागरिक 🙏
— Rajesh Tailang (@rajeshtailang) May 14, 2021
Discussion about this post