ലഖ്നൗ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് തങ്ങളെ ബലിയാടാക്കുന്നുവെന്ന് ആരോപിച്ച് സര്‍ക്കാര്‍ ആശുപത്രിയില 11 ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിവെച്ചു. ഉന്നാവോയിലെ ഗ്രാമീണ ആശുപത്രികളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് സംയുക്തമായി രാജിസമര്‍പ്പിച്ചത്. സംയുക്ത രാജി കത്തില്‍ ഒപ്പിട്ട 14 ഡോക്ടര്‍മാരില്‍ 11 പേര് ബുധനാഴ്ച വൈകുന്നേരം ഉന്നാവോയിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഓഫീസ് സന്ദര്‍ശിച്ച് കത്ത് കൈമാറി.
ജില്ലയില്‍കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് തങ്ങളെ ബലിയാടാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിന്റെയും ചുമതലയുള്ള ഡോക്ടര്‍മാരാണ് രാജിവെച്ചത്. ഗ്രാമീണരുടെ ചികിത്സയ്ക്ക് മുന്‍നിരയിലുള്ള സ്ഥലങ്ങളാണ് ഇവ രണ്ടും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കഠിനാധ്വാനം ചെയ്തിട്ടും മോശം പെരുമാറ്റവും ശിക്ഷാനടപടികളുമാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ഡോക്ടര്‍മാര്‍ക്ക് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജി. അതേസമയം, ഡോക്ടര്‍മാര്‍ രാജി പിന്‍വലിക്കണമെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഉന്നാവോ ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തി.
Discussion about this post