മരിക്കാന്‍ പോകുന്ന അമ്മയെ വീഡിയോ കോളിലൂടെ പാട്ടുപാടി യാത്രയാക്കി മകന്‍, ഇടയ്ക്ക് നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നു; നെഞ്ചുപൊള്ളിക്കുന്ന അനുഭവം പങ്കിട്ട് ഡോക്ടര്‍, കുറിപ്പ്

Mother Dies | Bignewslive

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരവെ, പല കണ്ണീര്‍ കാഴ്ചകള്‍ക്കും ദുരന്തമുഖങ്ങള്‍ക്കും വേദിയാവുകയാണ് ഇന്ന് ഇന്ത്യ. ഓക്‌സിജന് വേണ്ടിയുള്ള ജനങ്ങളുടെ പിടച്ചിലും മൃതദേഹം ദഹിപ്പിക്കാനുള്ള നീണ്ട നിരയും പുഴയിലൂടെ ഒഴുകി വരുന്ന മൃതദേഹങ്ങളും രാജ്യത്ത് കൊവിഡ് സൃഷ്ടിക്കുന്ന ദുരന്ത ചിത്രങ്ങളാണ്. ഈ സാഹചര്യത്തില്‍ കരളലിയിക്കുന്ന അനുഭവം പങ്കിടുകയാണ് ഡോ. ദീപ്ഷിക ഘോഷ്. ട്വിറ്ററിലാണ് അവര്‍ നെഞ്ചുപൊള്ളിക്കുന്ന അനുഭവം പങ്കിട്ടത്.

അനുഭവം ഇങ്ങനെ;

ഷിഫ്റ്റ് അവസാനിക്കുന്നതിന് മുമ്പ് ഒരു രോഗിയുടെ ബന്ധുക്കളെ വീഡിയോകോളില്‍ വിളിച്ചു. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ആശുപത്രിയില്‍ വെച്ച് അത് ചെയ്തുകൊടുക്കും. ഈ രോഗിയുടെ മകന്‍ ചോദിച്ചത് എന്റെ കുറച്ച് സമയമാണ്. അയാള്‍ക്ക് മരിക്കാന്‍ പോകുന്ന അമ്മയ്ക്ക് വേണ്ടി അവസാനമായി ഒരു പാട്ടുപാടണം.

അദ്ദേഹം തേരെ മുജ്‌സെ ഹായ് പെഹ്ലെ കാ.. എന്ന ഗാനം ആലപിച്ചു. ഞാന്‍ ഫോണ്‍ പിടിച്ച് അവിടെ നിന്നു. അയാള്‍ അമ്മയെ നോക്കി പാടുന്നു. ഈ സമയം നഴ്സുമാര്‍ വന്ന് നിശബ്ദരായി നിന്നു. ഇടയ്ക്ക് നിയന്ത്രണം വിട്ട് കരഞ്ഞുപോയെങ്കിലും അമ്മയ്ക്ക് വേണ്ടി അയാള്‍ ആ പാട്ട് പൂര്‍ത്തിയാക്കി.

ഞാനും നഴ്സുമാരും അവിടെ തന്നെ നിന്നു. ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. പിന്നീട് പതുക്കെ നഴ്സുമാരെല്ലാം അവരുടെ രോഗികളുടെ അടുത്തേക്ക് പോയി. സംഘമിത്ര ചാറ്റര്‍ജിയും സോഹം ചാറ്റര്‍ജിയും ആണ് ആ അമ്മയും മകനും. എന്റെ അഗാധമായ അനുശോചനം. സോഹം, നിങ്ങളുടെ ശബ്ദം അത് അമ്മയുടെ പാരമ്പര്യം ആണ്.

Exit mobile version