ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസ് ബഹളം. മുത്തലാഖ് ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചതാണ് കോണ്‍ഗ്രസ് അംഗം ശശി തരൂര്‍ അടക്കമുള്ളവരെ ചൊടിപ്പിച്ചത്. തരൂര്‍ ബില്ല് അവതരണത്തെ എതിര്‍ത്തെങ്കിലും ബില്ല് രാജ്യതാല്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. തുടര്‍ന്ന് സ്പീക്കര്‍ അനുമതി നല്കി. ബഹളത്തെത്തുടര്‍ന്ന് രണ്ട് മണി വരെ ലോക്സഭ നിര്‍ത്തിവച്ചിരിക്കുകയാണ്.
മാത്രമല്ല റാഫേല്‍ ഇടപാടിനെച്ചൊല്ലിയും ലോക്സഭയിലും രാജ്യസഭയിലും ബഹളം നടന്നു. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. 11 മണിയ്ക്ക് സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷം റാഫേല്‍ വിഷയം ഉന്നയിച്ചു. തുടര്‍ന്ന് ഒരു മണിക്കൂര്‍ സഭ നിര്‍ത്തിവച്ചു.അതേസമയം രാവിലെ കോണ്‍ഗ്രസ് ലോക്സഭയില്‍ പ്രധാനമന്ത്രിയ്ക്കെതിരെ അവകാശലംഘനനോട്ടീസ് നല്കി. എംപി കെസി വേണുഗോപാലാണ് അവകാശലംഘനനോട്ടീസ് നല്‍കിയത്.
എന്നാല്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന പ്ലക്കാര്‍ഡുകളുമായാണ് ബിജെപി എംഎല്‍എമാര്‍ എത്തിയത്. തുടര്‍ന്ന് ഇരുപക്ഷവും പരസ്പരം മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സഭ നിര്‍ത്തിവയ്ക്കേണ്ടിവരികയായിരുന്നു.
Discussion about this post