ചെന്നൈ: ചികിത്സ തേടി നാലു മണിക്കൂറോളം കാത്തിരുന്ന നാല് കൊവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് മരിച്ചു വീണു. ചികിത്സ കിട്ടാതെയാണ് നാലു പേരും മരണത്തിന് കീഴടങ്ങിയത്. ചെന്നൈയിലെ ജനറല്‍ ആശുപത്രിയുട മുറ്റത്താണ് അതിദാരുണമായ കാഴ്ച.
ചികിത്സയ്ക്കായി ആളുകള്‍ പുറത്തുണ്ടെന്ന് അറിഞ്ഞ് ഡോക്ടര്‍മാര്‍ ആംബുലന്‍സില്‍ എത്തി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നാലു പേരും മരണത്തിനു കീഴടങ്ങുകയായിരുന്നു. ആംബുലന്‍സില്‍ അത്യാസന നിലയില്‍ 24 പേര്‍ ചികിത്സ കാത്ത് കിടക്കുകയാണ്.
1200 കിടക്കയുള്ള ആശുപത്രി ഇതിനോടകം നിറഞ്ഞുകഴിഞ്ഞു. ഇതാണ് ഉള്ളംപൊള്ളിക്കുന്ന കാഴ്ചകളിലേയ്ക്ക് ചെന്നൈ നഗരം എത്തിനില്‍ക്കുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ 43,858 ഓക്‌സിജന്‍ കിടക്കകളാണ് ഉള്ളത്. തീവ്രവ്യാപനം മുന്‍നിര്‍ത്തി 12,500 കിടക്കകള്‍കൂടി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി കൈകൊണ്ടിട്ടുണ്ട്.