ആഗ്ര: പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആര്‍എസ്എസ് പ്രവര്ത്തകന് കൊവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചു. അമിത് ജയ്സ്വാല്‍ ആണ് മരണപ്പെട്ടത്. ആശുപത്രയില്‍ കിടത്തി ചികിത്സിക്കാന്‍ ഒരു ബെഡിന് വേണ്ടി മോഡിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ജയ്സ്വാലിന്റെ അക്കൗണ്ടില്‍ നിന്ന് ബന്ധുക്കള്‍ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്ത് സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ ഇഞ്ചക്ഷനെങ്കിലും ലഭിക്കുമോ എന്നു പോലും ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു അവിടെയും നിരാശയായിരുന്നു ഫലം. പത്ത് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധിച്ചാണ് ഇദ്ദേഹത്തിന്റെ അമ്മയും മരിച്ചത്.
ജയ്സ്വാല്‍ മോഡിയുടെ വലിയ ആരാധകനായിരുന്നു. താന്‍ ‘മോഡി ഭക്ത’നാണെന്നാണ് ജയ്സ്വാല്‍ സ്വയം പറയാറുള്ളത്. ഇദ്ദേഹത്തിന്റെ വാട്സ് ആപ്പ് ഡിപിയും മോഡിയുടെ ചിത്രമായിരുന്നു. ജയ്സ്വാലിന്റെ ചികിത്സയ്ക്ക് മോഡി ഇടപെടുമെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അവസാനം വരെ കരുതിയിരുന്നത്. ആ പ്രതീക്ഷയ്ക്കാണ് ഇന്ന് തിരിച്ചടിയുണ്ടായത്.
Discussion about this post