ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ഡിആര്‍ഡിഒ വികസിപ്പിച്ച 1.5 ലക്ഷം യൂണിറ്റ് ഓക്സി കെയര്‍ സിസ്റ്റങ്ങള്‍ വാങ്ങാന്‍ 322.5 കോടി പിഎം കെയര്‍ ഫണ്ട് അനുവദിച്ചു. രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ലെവലിന്റെ മൂല്യങ്ങളെ അടിസ്ഥാനമാക്കി ഓക്സിജന്‍ നല്‍കുന്നത് നിയന്ത്രിക്കുന്നതിന് ഡിആര്‍ഡിഒ വികസിപ്പിച്ച സമഗ്ര സംവിധാനമാണ് വാങ്ങുന്നത്.
ഡിആര്‍ഡിഒ സാങ്കേതികവിദ്യ മറ്റ് സ്ഥാപനങ്ങള്‍ക്ക് കൈമാറി രാജ്യത്തുടനീളം ഉത്പാദനം നടത്താനാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകാരുടെ ജോലിഭാരം കുറക്കാന്‍ കഴിയുന്നതാണ് ഓക്സി കെയര്‍ സംവിധാനം.
Discussion about this post