ചെന്നൈ: സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ ഏഴുവയസ്സുകാരന് സൈക്കിള്‍ സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്.
‘ജാഗ്രതയോടെ ഓടിക്കണം. കൊറോണയാണ് പുറത്തൊന്നും പോയി സൈക്കിള്‍ ചവിട്ടരുത്..’ -ഏഴുവയസ്സുകാരന് ഹരീഷ് വര്മനോട് സ്റ്റാലിന് പറഞ്ഞു. തുക നല്കാന് കാണിച്ച മനസ്സിന് സ്റ്റാലിന് നന്ദിയും അറിയിച്ചു.
‘സൈക്കിള്‍ വാങ്ങി തന്നതിന് നന്ദി…’ അവന് മുഖ്യമന്ത്രിയോട് പറഞ്ഞു. രണ്ടു വര്‍ഷമായി സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയാണ് ഹരീഷ് തമിഴ്നാടിന് മാതൃകയായിരിക്കുന്നത്.
കൂട്ടിവച്ച പണം എണ്ണിയപ്പോള്‍ ആയിരം രൂപയാണ് കുടുക്കയില്‍ ഉണ്ടായിരുന്നത്. ഇത് മുഖ്യമന്ത്രിക്ക് നല്കി ഹരീഷ് വര്മന് കോവിഡ് പോരാട്ടത്തിന് തന്റെ പിന്തുണ അറിയിച്ചു. ഒപ്പം ഈ ചെറിയ തുക സ്വീകരിക്കണമെന്ന് അപേക്ഷിച്ച് ഒരു കത്തും നല്കി.
ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി തമിഴ്നാടിന് തന്നെ മാതൃകയാകുന്ന ബാലന് സമ്മാനമായി സൈക്കിള്‍ തന്നെ വാങ്ങി നല്കാന് തീരുമാനിച്ചു. ഏതു നിറത്തിലുള്ള സൈക്കിള്‍ വേണമെന്ന് ചോദിച്ചറിഞ്ഞശേഷമാണ് മുഖ്യമന്ത്രിയുടെ സമ്മാനം വീട്ടിലെത്തിയത്.
ഞായറാഴ്ച മധുരൈ നോര്‍ത്ത് എംഎല്‍എ കെ ദളപതിയും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഹരീഷിന്റെ വീട്ടില്‍ സൈക്കിള്‍ എത്തിച്ചത്. ഈ സമയം ഫോണില്‍ വിളിച്ച സ്റ്റാലിന് ഹരീഷിനോട് സംസാരിച്ച് സ്നേഹോപദേശവും നന്ദിയും അറിയിച്ചു.
ஹரீஸ்வர்மன் என்ற சிறுவன் தனக்கு மிதிவண்டி வாங்குவதற்காக வைத்திருந்த உண்டியல் தொகையை #COVID19 தடுப்பிற்காக முதலமைச்சர் நிவாரண நிதிக்கு அனுப்பிய செய்தி கேட்டு நெகிழ்ந்தேன்.
இத்தகைய உணர்வே தமிழகத்தின் வலிமை!
சிறுவனுக்கு மிதிவண்டி வாங்கிக் கொடுத்து தொலைபேசியில் அழைத்து வாழ்த்தினேன் pic.twitter.com/vNtWpj5SCe
— M.K.Stalin (@mkstalin) May 9, 2021
Discussion about this post