ബംഗളൂരു: .ലോക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന് വിവാദ പ്രസ്താവനയുമായി മന്ത്രി കെഎസ് ഈശ്വരപ്പ. ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലില്‌തൊ വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് നേരെയാണ് മന്ത്രിയുടെ അമ്പരപ്പിക്കുന്ന മറുപടി.
‘ഞങ്ങള്‍ കറന്‍സി അച്ചടിച്ചിറക്കണോ’ എന്നും മന്ത്രി രോഷത്തോടെ ചോദിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്കിടെ വിവാദ പ്രസ്താവന നടത്തുന്ന രണ്ടാമത്തെ മന്ത്രിയാണ് ഈശ്വരപ്പ. അടച്ചിടലിനെ തുടര്‍ന്നു റേഷന്‍ ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച കര്‍ഷകനോട് ‘പോയി മരിക്കാന്‍’ പറഞ്ഞ ഭക്ഷ്യവിതരണ മന്ത്രി ഉമേഷ് കട്ടിയുടെ പ്രസ്താവന നേരത്തെ എത്തിയിരുന്നു.
സംഭവത്തില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ മാപ്പ് അപേക്ഷിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു വിവാദ പ്രസ്താവന കൂടി എത്തുന്നത്.