പ്രിയതമയും പിറക്കാനിരുന്ന കണ്മണിയെയും കൊവിഡ് കവര്‍ന്നത് വേദനോടെ പങ്കുവെച്ച് രവീഷ് ചാവ്ല. ഡോക്ടറായ ഭാര്യ ഡിംപിളിന്റെ അവസാന വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം കൊവിഡിനെ ഗൗരവായി കാണൂ എന്ന അപേക്ഷയോടെ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഡിംപിളിന്റെ അവസാന വീഡിയോ പങ്കുവെച്ചത്. ഭാര്യയും പിറക്കാനിരുന്ന കുഞ്ഞും കോവിഡ് കാരണം തനിക്ക് നഷ്ടപ്പെട്ടുവെന്ന കുറിപ്പോടെയാണ് രവീഷ് വീഡിയോ ട്വീറ്റ് ചെയ്തത്.
ഈ അവസ്ഥയിലേക്ക് ആരും എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്നാവശ്യപ്പെടുകയാണ് രവീഷ്. ഏപ്രില്‍ 17 ന് പകര്‍ത്തിയ വീഡിയോയാണിത്. കോവിഡിനെ ഗൗരവമായി തന്നെ കാണണമെന്ന് തന്റെ അനുഭവത്തില്‍ നിന്ന് മറ്റുള്ളവരോട് ആവശ്യപ്പെടുകയാണ് ഡോക്ടര്‍ ഡിംപിള്‍ വീഡിയോയില്‍. രോഗം ഗുരുതരമായ സന്ദര്‍ഭത്തിലാണ് ഡോക്ടര്‍ ആ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ക്ഷീണിതയും അനാരോഗ്യവതിയുമായി കാണപ്പെടുന്ന അവര്‍ സംസാരിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി വീഡിയോയില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. ഇടക്കിടെ ചുമ അവരെ അലട്ടുന്നുമുണ്ട്. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു ഡോക്ടര്‍ ഡിംപിള്‍.
I lost my pregnant wife and our unborn child to covid
She breathed her last on 26/4/21 and our unborn child a day earlier. She got covid positive on 11/4 and even during her suffering she had made the above video on 17/4 warning others not to take this covid lightly. #CovidIndia pic.twitter.com/Syg6yddMTD
— Ravish Chawla (@ravish_chawla) May 9, 2021
ഡിംപിളിന്റെ വാക്കുകളിലേയ്ക്ക്;
‘കൊറോണയെ നിസ്സാരമായി കാണരുത്…വളരെ മോശം അവസ്ഥയാണ്…എനിക്ക് സംസാരിക്കാന്‍ പോലുമാവുന്നില്ല. മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി മാസ്ക് ധരിക്കുന്ന കാര്യം ദയവായി നിങ്ങള്‍ മറക്കരുത്. ആര്‍ക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. പ്രായമേറിയവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ വീട്ടിലുണ്ടെങ്കില്‍ നിങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറാതിരിക്കാന്‍ ശ്രദ്ധിക്കണം. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നതാണ് എനിക്കിഷ്ടം, എനിക്ക് ജോലിക്ക് പോകണം. പക്ഷെ എല്ലാമിപ്പോള്‍ കൈവിട്ടു പോകുന്നതു പോലെ. ഞാനാകെ തളര്‍ന്നിരിക്കുന്നു.
Discussion about this post