ഗാസിപുര്‍: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരവെ, കഴിഞ്ഞ ദിവസമാണ് ബിഹാറിലെ ബക്‌സറില്‍ ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി എത്തിയത്. ഇപ്പോള്‍ സമാനമായ സംഭവം ഉത്തര്‍പ്രദേശിലെ ഹാസിപുരിലും നടന്നിരിക്കുകയാണ്.
ബിഹാറിലെ ബക്സറില്‍ നിന്ന് 55 കി.മീ അകലെ ഗാസിയാബാദിലൂടെ ഒഴുകുന്ന ഗംഗയിലാണ് നിരവധി മൃതദേഹങ്ങള്‍ ഒഴുകിപ്പോവുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അഞ്ച് മുതല്‍ ആറ് ദിവസമായി മൃതദേഹങ്ങള്‍ വെള്ളത്തില്‍ തന്നെ കിടക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്ന് പോലീസ് പറയുന്നു.
മൃതദേഹങ്ങള്‍ എവിടെ നിന്നാണ് ഒഴുകി വന്നതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെ്. അതേസമയം, കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഇതോടെ രാജ്യം കടുത്ത ആശങ്കയിലേയ്ക്കാണ് പോകുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ പുഴയിലൂടെ ഒഴുക്കിവിടുന്നത് ജനങ്ങളിലും വലിയ ഭീതിക്ക് വഴിവെച്ചിട്ടുണ്ട്.
വിഷയത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവും ശക്തമാകുന്നുണ്ട്. നൂറോളം മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം യു.പി – ബിഹാര്‍ അതിര്‍ത്തിയിലുള്ള ചൗസ പ്രദേശത്ത് ഗംഗയിലൂടെ ഒഴുകിയെത്തിയത്. ഉത്തര്‍പ്രദേശില്‍നിന്ന് ഒഴുകി എത്തിയവയാകാം മൃതദേഹങ്ങളെന്നാണ് പ്രാദേശിക ഭരണകൂടങ്ങളുടെ വിലയിരുത്തല്‍.
Discussion about this post