കൊവിഡ് മഹാമാരി കാലത്ത് പട്ടിണി കിടക്കുന്നവര്‍ കുറച്ചല്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വലയുന്നവര്‍ അനവധിയാണ്. ഭക്ഷണമൊരുക്കി സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. എന്നാല്‍ മിണ്ടാപ്രണികളും ഇക്കൂട്ടത്തില്‍ ദുരിതം അനുഭവിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ വൈറലാവുകയാണ് തെരുവുനായയ്ക്ക് വെള്ളം കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം.
यह तस्वीर बाबा की नगरी #काशी_विश्वनाथ वाले वाराणसी पुलिस कमिश्नरेट की है….
पुलिस हमेशा सेवा और सुरक्षा के भावना से कार्य करती है… इसलिए आप भी अपने जनपद में स्वस्थ समाज के लिए पुलिस की हर संभव मदद करें।@SatishBharadwaj @varanasipolice #UPPolice pic.twitter.com/Eb9iZNFegP— PoliceMediaNews (@policemedianews) May 7, 2021
പലയിടങ്ങളിലും തെരുവു മൃഗങ്ങള്‍ക്ക് പൊലീസും മറ്റ് സന്നദ്ധ സംഘടനകളും ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. അക്കൗട്ടത്തിലാണ് മറ്റൊന്നു കൂടി സൈബര്‍ ലോകത്ത് ഇടംപിടിക്കുന്നത്. വാരണാസിയില്‍ നിന്നുള്ളതാണ് ചിത്രം. വാരണാസിയിലെ ഒരു ഗ്രാമത്തില്‍ ദാഹിച്ചുവലഞ്ഞ തെരുവു നായക്ക് കുഴല്‍ക്കിണറില്‍ നിന്നും വെള്ളം നല്‍കുകയാണ് പോലീസ് ഉദ്യോഗസ്ഥന്.
വാരണാസിയിലെ പോലീസ് മീഡിയയാണ് ട്വിറ്ററിലൂടെ ഈ ചിത്രം പങ്കുവച്ചത്. പോലീസ് എപ്പോഴും സഹായവും സുരക്ഷയും കരുതലും നല്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
Discussion about this post