ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഹാമിപൂര്‍ ജില്ലയില്‍ യമുനാ നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്നു. പൊങ്ങിക്കിടക്കുന്ന രീതിയില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങളാണ് നദിയില്‍ കണ്ടെത്തിയത്.
പാതി ദഹിപ്പിച്ച രീതിയിലടക്കമുള്ള മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഇവ കോവിഡ് ബാധിച്ച് മരിച്ചവരുടേതാണെന്ന് സ്ഥിരീകരണമില്ലെങ്കിലും ഹാമിര്‍പുര്‍ ജില്ലയില്‍ ശ്മശാനങ്ങളെല്ലാം നിറഞ്ഞതോടെ സംസ്കരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തര്‍പ്രദേശ് പ്രദേശിക ഭരണകൂടങ്ങള്‍ക്കോ ജില്ലാ ഭരണകൂടങ്ങള്‍ക്കോ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകളില്ല.അതിനാല്‍ തന്നെ ആ മൃതദേഹങ്ങള്‍ എന്ത് ചെയ്തുവെന്ന കാര്യത്തിലും വ്യക്തതയില്ല.മൃതദേഹങ്ങള്‍ നദിയിലൊഴുക്കുന്ന ആചാരങ്ങള്‍ പണ്ട് മുതല്ക്കേ ഉള്ള പ്രദേശമാണിത്. ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Discussion about this post