അഹമ്മദാബാദ് : കോവിഡ് ചികിത്സയ്ക്ക് ഗോശാലയിലും സൗകര്യമൊരുക്കി ഗുജറാത്ത്. 5000 പശുക്കളുള്ള ഗോശാലയില്‍ 40 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് ഒരുക്കിയിരിക്കുന്നത്.ബനസ്കന്ത ജില്ലയിലെ തെടോഡ ഗ്രാമത്തിലാണ് കോവിഡ് സെന്റര്‍.
വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ കോവിഡ് ഐസലേഷന്‍ സെന്റര്‍ എന്ന് പേരിട്ടിരിക്കുന്ന കേന്ദ്രത്തില്‍ ആയുര്‍വേദ വിധിപ്രകാരമാണ് ചികിത്സ.ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കേന്ദ്രത്തില്‍ നിലവില്‍ ഏഴ് കോവിഡ് രോഗികള്‍ ചികിത്സയിലുണ്ട്.പാലില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും നിര്‍മിക്കുന്ന എട്ട് മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗോമൂത്രത്തില്‍ നിന്ന് തയ്യാറാക്കുന്ന ‘ഗോതീര്ത്ഥ് ‘ എന്ന മരുന്നും കൊടുക്കുന്നുണ്ട്.
രോഗികളുടെ പരിചരണത്തിന് രണ്ട് ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനവുമുണ്ട്. ആവശ്യമെങ്കില്‍ ചികിത്സ നല്കാന് സജ്ജരായി രണ്ട് എംബിബിഎസ് ഡോക്ടര്‍മാരും ഉണ്ട്. ഗ്രാമങ്ങള്‍ക്ക് കോവിഡ് ചികിത്സാ സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.
Discussion about this post