സൂറത്ത്: സൂറത്തില്‍ 3.80 കോടിയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍. വാഹന പരിശോധനയ്ക്കിടെയാണ് നോട്ടുകള്‍ പിടികൂടിയത്. വിശാല്‍ ഭാരത് എന്നയാളാണ് അറസ്റ്റിലായത്.
നിരോധിച്ച 500ന്റെയും 1000ത്തിന്റെയും നോട്ടുകളാണ് കാറില്‍ നിന്നും പിടിച്ചെടുത്തതെന്ന് ഇന്‍സ്പെക്ടര്‍ ആര്‍എം സരോഡെ പറഞ്ഞു. വഡോദരയില്‍ നിന്നുള്ള ഒരാളില്‍ നിന്നാണ് നോട്ടുകള്‍ ശേഖരിച്ചതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.
എന്നാല്‍ നിരോധിത നോട്ടുകള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Discussion about this post