ലഖ്നൗ: ഒന്നര വയസുകാരിയെ മകളെ മാതാവ് അടിച്ചു കൊന്നു. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദപ്രവൃത്തികളുടെ ഭാഗമായാണ് മുപ്പത്തിരണ്ടുകാരിയായ ഗീതാദേവി ഇത്തരമൊരു നീച പ്രവൃത്തിയ്ക്ക് തുനിഞ്ഞതെന്ന് പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.
ഗീതാദേവി മകള്‍ സോനത്തിനെ അടിച്ചു കൊന്നുവെന്ന പരാതിയുമായി ഗ്രാമവാസികള്‍ എത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്ന് നാന്പുര സ്റ്റേഷന് ഓഫീസര്‍ ആര്‍പി യാദവ് മാധ്യമങ്ങളെ അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അതിശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ഗീതാദേവി പറയുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ പാടുകള്‍ കാണപ്പെട്ടതു കൊണ്ട് ഇവരുടെ മൊഴി പോലീസ് കണക്കിലെടുത്തിട്ടില്ല. ഇഷ്ടികത്തൊഴിലാളിയായ ഗീതയുടെ ഭര്‍ത്താവ് ഗോണ്ടയിലാണ് താമസം.
Discussion about this post