കൊവിഡ് പടര്‍ന്ന് പിടിക്കുന്ന വേളയില്‍ കൊവിഡ് ഡ്യൂട്ടിയില്‍ സജീവമാകുവാന്‍ വേണ്ടി സ്വന്തം മകളുടെ വിവാഹം മാറ്റിവെച്ച് പോലീസ് ഉദ്യോഗസ്ഥന്‍. ഡല്‍ഹി പോലീസില്‍ നിസാമുദ്ദീന്‍ സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് കുമാറാണ് മെയ് ഏഴിന് നടക്കേണ്ട മകളുടെ വിവാഹം മാറ്റിവെച്ചത്.
ഇപ്പോള്‍ സജീവ ഡ്യൂട്ടിയിലേയ്ക്ക് ഇറങ്ങിയ അദ്ദേഹം, ഡല്‍ഹിയിലെ ലോധി ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ആരോരുമില്ലാത്തവരുടെ അന്ത്യ കര്‍മങ്ങള്‍ക്ക് സഹായം നല്‍കുകയാണ് ഈ അന്‍പതിയാറുകാരന്‍. രാകേഷിന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് ഡല്‍ഹി പോലീസ് തന്നെയാണ് ഔദ്യോഗിക അക്കൗണ്ടില്‍ അഭിമാനത്തോടെ പങ്കുവെച്ചത്.
#DelhiPolice ASI Rakesh 56yr old, father of 3, lives in PS Nizamuddin barrack. On duty at Lodi Road crematorium since 13 Apr, has helped over 1100 last rites, himself lit pyre for over 50. Postponed daughter's marriage due yesterday to attend to #covid duties#DilKiPolice #Heroes pic.twitter.com/dQJhjnt81w
— #DilKiPolice Delhi Police (@DelhiPolice) May 6, 2021
ട്വീറ്റ് ഇങ്ങനെ ;
”ഡല്‍ഹി പൊലീസ് എ.എസ്.ഐ രാകേഷ്, വയസ് 56 , മൂന്ന് പേരുടെ പിതാവ്, നിസാമുദ്ദീന്‍ ബറാക്കിലാണ് താമസം. ഏപ്രില്‍ 13 മുതല്‍ ലോധി റോഡ് ശ്മശാനത്തില്‍ ജോലിയിലാണ്. 1100ല്‍പരം അന്ത്യകര്‍മങ്ങള്‍ക്ക് സഹായം നല്‍കി. 50ലേറെ പേരുടെ ചിതക്ക് അദ്ദേഹം തീ പകര്‍ന്നു.കൊവിഡ് ഡ്യൂട്ടിയില്‍ പങ്കെടുക്കുന്നതിനായി മകളുടെ വിവാഹം മാറ്റിവെച്ചു.”