ബോളിവുഡ് നടി കങ്കണ റണാവത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെന്നും ഹിമാചല്‍ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ കുറിച്ചു.
കങ്കണയുടെ കുറിപ്പ്;
കുറച്ച് ദിവസങ്ങളായി ഞാന്‍ ഭയങ്കര ക്ഷീണിതയായിരുന്നു, എന്റെ കണ്ണുകള്‍ വല്ലാതെ എരിയുന്ന പോലെ തോന്നിയിരുന്നു. ഹിമാചലിലേക്ക് പോകാന്‍ തീരുമാനിച്ച സമയമായിരുന്നതിനാല്‍ കഴിഞ്ഞ ദിവസം ഞാന്‍ ടെസ്റ്റ് ചെയ്യുകയും എനിക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.
ഞാനിപ്പോള്‍ ക്വാറന്റീനില്‍ ആണ്. ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴെനിക്കറിയാം ഞാനതിനെ നശിപ്പിക്കുമെന്ന്. ദയവായി നിങ്ങളുടെ മേല്‍ ആര്‍ക്കും ഒരു അധികാരവും നല്‍കരുത്, നിങ്ങള്‍ ഭയന്നാല്‍ അവര്‍ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. വരൂ നമുക്ക് ഒന്നിച്ച് കോവിഡിനെ നശിപ്പിക്കാം.
Discussion about this post