വാഴത്തോട്ടത്തില്‍ കയറി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം; സര്‍വ്വതും നശിപ്പിച്ചു, പറക്കാന്‍ കഴിയാത്ത കിളിക്കുഞ്ഞുങ്ങളുള്ള ഒരു വാഴ മാത്രം ഒഴിച്ചു നിര്‍ത്തി, തരംഗമായി വീഡിയോ

Elephants destroy | Bignewslive

ചെന്നൈ: കാട്ടാനക്കൂട്ടം വാഴത്തോട്ടത്തില്‍ കയറുന്നതും അവയെല്ലാം നശിപ്പിക്കുന്നതും പതിവു കാഴ്ചയാണ്. അത്തരത്തില്‍ നഷ്ടം വന്ന കര്‍ഷകര്‍ അനവധിയാണ്. എന്നാല്‍ ഇപ്പോള്‍ മനസ് നിറയ്ക്കുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

വാഴത്തോട്ടത്തില്‍ കയറിയ കാട്ടാനക്കൂട്ടം വാഴകള്‍ ഒന്നടങ്കം നശിപ്പിച്ചു. എന്നാല്‍ ഒരു വാഴ മാത്രം ബാക്കി നിര്‍ത്തിയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. എന്നാല്‍ ആ വാഴ എന്തുകൊണ്ട് നശിപ്പിച്ചില്ല എന്ന ചോദ്യം മാത്രം ബാക്കിയായി. അടുത്തെത്തി വാഴ നോക്കുമ്പോഴാണ് വാഴകൈയ്യില്‍ പറക്കാന്‍ കഴിയാത്ത കിളി കുഞ്ഞുങ്ങളും കൂടും കണ്ടത്.

അവ കണ്ടായിരിക്കാം ആനക്കൂട്ടം ഒരു വാഴ മാത്രം ഒഴിച്ചുനിര്‍ത്തി മറ്റുള്ളവയെല്ലാം നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവെയ്ക്കുന്നത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

Exit mobile version